ആത്മ നിന്നയാണ് എന്‍റെ വേദനകളില്‍ ഏറെയും. ചിലത് ശാരീരികം. കുറച്ചു തോന്നലുകള്‍. പക്ഷേ നിത്യവും ഞാന്‍ വേദനിക്കുന്നു.
ആത്മ നിന്ന എന്ന് പറഞ്ഞത് മരിക്കുമെന്നുള്ള ഭയമുള്ളത് കൊണ്ടാണ്. ഇപ്പോള്‍ മരിക്കാന്‍ രോഗങ്ങളോ പീടനമോ ഒന്നുമില്ല. പക്ഷേ ഉടനെ മരിച്ചാല്‍ എന്ത് സംഭവിക്കും, എനിക്കല്ല, എന്‍റെ പ്രിയപ്പെട്ടവര്‍ക്ക്, എന്നുള്ള ഭയം, ആദി, തോന്നല്‍.
അതെങ്ങനെ ആത്മ നിന്നായി എന്ന് ആരും ചോദിക്കാതെ തന്നെ ഞാന്‍ തിരക്കും.
അവള്‍ പറഞ്ഞു, എനിക്ക് ആരോടും കടപ്പാടില്ലെന്നു, ഞാന്‍ അഹങ്കാരിയാണെന്ന്. അല്ലായിരുന്നെങ്ങില്‍ മരണം എന്നെ അലട്ടില്ലായിരുന്നു.
ഒരുപക്ഷെ അവള്‍ ശെരിയാണ്. എനിക്ക് എന്‍റെ ജീവിതത്തെ കുറിച്ചുള്ള ആവലാതി മാത്രം. എന്നെ ചുറ്റിപ്പറ്റി, ഞാന്‍ അറിഞ്ഞും അറിയാതെയും എന്നെ ആശ്രയിക്കുന്നവരെ ഞാന്‍ ഉള്ളുകൊണ്ട് അവഗണിക്കുന്നു.
അപ്പോള്‍ അവഗണിക്കുക എന്നത് ആത്മ നിന്നയകുന്നു. അവഗണിക്കപ്പെടുന്നവര്‍ നിന്നിതരാകുന്നു. അവരുടെ പ്രതീക്ഷകള്‍, സ്വപ്നം, സ്വപ്‌നങ്ങള്‍, ദുരന്ധമായി മാറുന്നു.
ആത്മ നിന്ന മരിക്കാന്‍ പ്രേരിപ്പികുമോ? അതിതുവരെ അറിഞ്ഞിട്ടില്ല. ഇനി അങ്ങനെയെങ്ങില്‍.
ആത്മ ഹൂതി ചെയ്തു ഞാന്‍ ഇല്ലാതാകുമ്പോള്‍ എന്നെ അസ്രയിച്ചവര്‍, അല്ലെങ്ങില്‍ വെറുതെ സ്നേഹിച്ചവര്‍, അതുമല്ലെങ്ങില്‍ ഒന്നറിഞ്ഞവര്‍ പ്രതീക്ഷ ഇല്ലാത്തവരാകുന്നു. അത് മനുഷ്യന്റെ പരാജയമാണ്.
ഇത്രയധികം എന്തിനു. ആത്മ നിന്ന ആത്മ ഹൂതിയിലേക്ക് നയിച്ചില്ലെങ്ങില്‍ അതും പരാജയം.
എവിടെയാണ് പോംവഴി. നിന്നിക്കാതിരിക്കം, നമ്മുടെ ആത്മാവിനെ.
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ