അന്നവരുടെ വാര്‍ഷികമായിരുന്നു. എന്തിന്റെ എന്ന് ചോദിച്ചാല്‍...?
അവള്‍ പറയും, `ഓര്‍മ്മയുണ്ടോ? കഴിഞ്ഞ വര്ഷം ഇന്നേ ദിവസമായിരുന്നു ബാബു എന്നെ ആദ്യമായി തൊട്ടതു.'
അവനുണ്ടോ സ്ഥലകാല ബോധം. `ഉം, ഓര്‍മയുണ്ട്.'
പെയ്യാതെ പുകഞ്ഞു മറിയുന്ന ആ വേനല്‍ സന്ധ്യയില്‍ അവള്‍ നന്നേ വിയര്ത്തിരുന്നു. അവളുടെ നെറ്റിയില്‍ പൊടിഞ്ഞ വിയര്‍പ്പ് അവന്റെ വരണ്ട ചുണ്ടുകള്‍ക്ക് കുളിരേകി.
അപ്പോള്‍ അവള്‍ കണ്ണുകള്‍ മയക്കി. അവന്‍ ചോദിച്ചു, `എന്നെ നീ എത്ര സ്നേഹിക്കുന്നു?'
ആ ചോദ്യം അവളെ അസ്വസ്ഥയാക്കി. `എനിക്കറിയില്ല.'
`എന്നെ ഇഷ്ടമല്ലേ?'
`അങ്ങനെയല്ല, ബാബു എന്‍റെ ജീവനാണ്. എനിക്ക് ഒരുപാട് ഇഷ്ടമാ.'
`എങ്കില്‍ പറ, എത്രയുണ്ട് ഇഷ്ടം...
`ഇത്ര? (അവന്‍ കരങ്ങള്‍ ഒരു ഗോളമായ് മാറ്റി)'
`ഇത്ര, (അവള്‍ ഇരു കൈകളും ആകുവോളം വിടര്‍ത്തി)'
അവന്‍ മുന്നോട്ടാഞ്ഞ് അവളുടെ ചുണ്ടില്‍ ചുംബിച്ചു.
അവര്‍ക്ക് കുളിരേകാന്‍ പുല്‍നാമ്പുകള്‍ വിശരിയായി.
---(രണ്ടു)---
ഇന്ന് ഒരു വാര്‍ഷികമാണ്. ബാബുവിന് മായയില്‍ ജനിച്ച മകളുടെ പിറന്നാള്‍.
അവള്‍ക്കു ഒരു വയസ്സായി.
തന്റെ കുഞ്ഞിന്റെ നുണക്കുഴിയുള്ള കവിളുകലെനോക്കി അവന്‍ പറയും `മേരിയുടെ മുഖമാ നിനക്ക്' (ആരും കേള്‍ക്കാതെ)
`നിങ്ങള്‍ കുഞ്ഞിനെ ഒന്നെടുത്തെ, നിലത്തു കിടന്നു മോള്‍ടെ ദേഹം മുഴുവന്‍ മണ്ണായി.'
`കുറച്ചു മുന്‍പാ കുളിപ്പിച്ചത്, എനിക്ക് നൂറുകൂട്ടം പണിയുണ്ട്, നിങ്ങളുടെ കൂടുകാര്‍ വരുമ്പോള്‍ സധ്യ കൊടുക്കണ്ടേ.'
`അമ്മയെ കൊണ്ടുവരാം എന്ന് പറഞ്ഞതല്ലേ. ആര് കേള്‍ക്കാന്‍.'
`നിങ്ങള്‍ കൊച്ചിനെ എടുക്ക് മനുഷ്യ.'
ചൂളം വിളിച്ചു ദൂരം പോകുന്ന ഒരു തീവണ്ടി പോലെ അവള്‍ ഓളിയിട്ടു നടന്നു മാറും.
മൂകമല്ലോ മനോഹരം എന്നഭാവത്തില്‍ അവന്‍ കുഞ്ഞിനെ എടുത്ത് നടന്നു.
---(മൂന്ന്)---
`അഞ്ജു, മോളെ, ഇങ്ങു വന്നേ.'
`മോളു.'
അവള്‍ ഓടിയെത്തി. അച്ഛന്റെ കയ്യില്‍ ഒരു പൊതിയുള്ളത് അവള്‍ ദൂരെനിന്നെ കണ്ടിരുന്നു.
`എന്‍റെ അച്ഛ, എന്താ വിളിചിട്ടെടുക്കാഞ്ഞേ? ഞാന്‍ ശെരിക്കും പേടിച്ചു.'
`അച്ചട ഫോണ്‍ സൈലന്റ് ആയിരുന്നു, കണ്ടില്ലെടി ചക്കരെ'
ബാബു തന്റെ മകളുടെ നെറുകയില്‍ ചുംബിച്ചു. തന്റെ കയ്യിലെ പോതിയവള്‍ക്ക് നല്‍കി.
`ഹയ്യ, എന്താ അച്ചേ ഇത്?'
`നോക്ക്.'
തിടുക്കത്തില്‍ അവളതു തുറന്നു.
`അച്ചേ' അവള്‍ ആനന്ദത്താല്‍ കുതിച്ചു ചാടി.
തന്റെ കവിളില്‍ തിടുക്കത്തില്‍ ഒരു മുത്തമിട്ടു അവള്‍ ഓടിപ്പോയി.
`അമ്മേ ഇത് കണ്ടോ എനിക്ക് സാരി. ല ല ല ലാലാ ലാലാ.'
അഴുക്കാകാതെ കൊണ്ടേ വെയ്, നാളെ ബര്ത്ഡേക്ക് ഇടാം.
`പറ്റില്ല, ഞാന്‍ ഇപ്പൊ ഒന്നുടുത്തു നോക്കട്ടെ.'
`നീ അടിവാങ്ങും അഞ്ജു.'
`വയസ്സ് പതിനെട്ടായി അനുസരണ ഇല്ല, അഞ്ജു നീ അടിവാങ്ങും.'
---(നാല്)---
`ജിമ്മി, എന്താ ഇങ്ങനെ നോക്കുന്നേ?'
`വെറുതെ'
`എനിക്ക് ജിമ്മിയെ ജീവനാ.'
`എനിക്കറിയാം.'
അവളുടെ മുടിയിഴകളില്‍ അവന്‍ തലോടി.
കൊതിയോടെ, ലജ്ജയോടെ അവന്റെ തോളില്‍ അവള്‍ ചാഞ്ഞിരുന്നു.
`എന്‍റെ അച്ഛ പാവമാ, അമ്മക്ക് അച്ചയോടു ഒരു സ്നേഹവുമില്ല.'
`എന്‍റെ അച്ഛ പാവമാ' അവള്‍ വിതുമ്പി.
അവനൊന്നും പറഞ്ഞില്ല. തന്റെ അച്ഛനെ പോലുമവന്‍ അറിഞ്ഞിരുന്നില്ല. ഒരുപക്ഷെ അതിനുള്ള അര്‍ഹത ആ മനുഷ്യന് അവന്‍ നല്‍കിയിരുന്നില്ല.
നാല്‍പ്പതുകളില്‍ അറുപതു വയസ്സ് തോന്നുന്ന തന്റെ അമ്മയുടെ മുതുകിലെവിടയോ അച്ഛന്റെ പുരുഷത്തം പകര്‍ന്നേകിയ അടയാളങ്ങള്‍ ഉണ്ടാകാം. അവനതു കണ്ടിട്ടില്ല. പക്ഷേ, തന്റെ അമ്മയുടെ കണ്ണുകളില്‍ നഷ്ടപ്പെട്ട എന്തോ അവന്‍ കണ്ടെത്താതെ തിരഞ്ഞുകൊണ്ടിരുന്നു.
`ഇന്നെന്റെ അമ്മയുടെ വിവാഹ വാര്‍ഷികമാണ്'
അവന്റെ കണ്ണുകള്‍ നിറഞ്ഞു.
`എന്‍റെ ജിമ്മി എന്തിനാ കരയണേ?'
`നിനക്കറിയില്ല. എനിക്കുമറിയില്ല പക്ഷേ എന്‍റെ അമ്മ ഇന്ന് കരഞ്ഞു.'
`അതെന്തിന്, എന്താ അമ്മക്ക് പറ്റിയേ?'
`എനിക്കറിയില്ല, ഞാന്‍ ചോദിച്ചില്ല.'
---(അഞ്ചു)---
ഇന്ന് നല്ല മഴയുണ്ടാകും. കാറ്റില്ല, പക്ഷേ ആകാശം ഇരുണ്ടിരിക്കുന്നു. നല്ല ചൂടുണ്ട്.
അഞ്ജു കാത്തിരുന്ന് മടുത്തു. കലാലയത്തിന്റെ വിജനമായ മൈതാനതതിനരികിലൂടെ ജിമ്മി നടന്നു വരുന്നുണ്ട്.
അവള്‍ പിണക്കം ഭാവിച്ചു.
`ഹേ, എന്താ പിണങ്ങിയോ.'
`പോ, കാണണ്ടാ.'
അവന്‍ ഒന്നും പറയാതെ അവളുടെ മുഖത്ത് തടവി.
`എനിക്ക് ഇന്ന് നല്ല സന്തോഷമാ.'
`എന്താ, ഞാന്‍ കാത്തിരുന്നു മടുത്തത് കണ്ടിട്ടാണോ?'
അവളുടെ കുട്ടിതമുള്ള കുറുംബിനെ അവനേറെ ഇഷ്ടപെട്ടിരുന്നു. ആ നുണക്കുഴികളില്‍ അവന്‍ സ്പര്‍ശിച്ചു.
`എന്‍റെ അമ്മക്കുമുണ്ട് നുണക്കുഴി' `പക്ഷേ ഇന്ന് വരെ ഞാനത് കണ്ടിരുന്നില്ല.'
അവന്റെ മുഖം വാടി. `എന്താ അത്, പറ ജിമ്മി'
`ഹേ ഒന്നുഇല്ല. അതേ ഇന്നമ്മ ചിരിച്ചു, അപ്പോഴാ അമ്മേട നുണക്കുഴി കണ്ടത്.'
അവള്‍ ഒന്നും പറഞ്ഞില്ല. അവന്റെ കണ്ണുകളിലെ പ്രകാശം അവളുടെ കവിളുകളെ തുടുപ്പിച്ചു.
`എന്തിനാ അമ്മ ചിരിച്ചേ?'
`അറിയില്ല. ഇന്ന് എന്തോ അമ്മ വല്ലാതെ സന്തോഷത്തിലായിരുന്നു.'
`ഹായ്, ഇതുകൊള്ളം. എന്‍റെ അച്ഛനും ഇന്ന് ഭയങ്കര സന്തോഷത്തിലായിരുന്നു.'
`അതെന്താ?'
`ആ. എനിക്കറിയില്ല.'
അവളവനെ കെട്ടിപ്പിടിച്ചു.
`എന്‍റെ ജിമ്മി, എനിക്കൊരു ഉമ്മ തരുമോ?'
`എന്ത് പറ്റി ഈ പെണ്ണിന്?'
`താ'
അവള്‍ പറഞ്ഞു തീരും മുമ്പേ അവളുടെ നെറ്റിയില്‍ അവന്‍ മുത്തമിട്ടു.
അവള്‍ നാണത്തോടെ അവന്റെ തോളില്‍ ചാഞ്ഞു.
`ജിമ്മി
`ഹും'
`എന്നെ എത്ര ഇഷ്ടമാ?'
`ഒരുപാടു'
`പറ'
അവന്‍ അവള്‍ക്കു മുന്നില്‍ എഴുന്നേറ്റു നിന്നു.
`ദാ ഇത്ര (അവന്‍ രണ്ടു കൈകളും ആകുവോളം വിടര്‍ത്തി)

0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ