ഇന്നലെ, നിന്നെ ഞാന്‍ മറന്നു.
മറന്നതല്ല, ഓര്‍ത്തില്ല.
കാരണങ്ങള്‍ അറിയില്ല. ഓര്‍ത്തില്ല അത്ര തന്നെ.
എങ്കില്‍ ശേരിയെന്നു പറയാന്‍ വരട്ടെ. നീ അറിയണം.
ഇന്നലെ എനിക്ക് പേടിതോന്നി.
-എനിക്ക് കേല്‍ക്കണ്ട.
നീ കേള്‍ക്കണം. ഞാന്‍ അനുഭവിച്ചത് നീ അറിയണം.
-എങ്കില്‍ പറ.
ഇന്നലെ എനിക്ക് പേടിതോന്നി.
ഞാന്‍ ഉറങ്ങിയത് ഒരുപാട് വൈകിയാണ്.
-എന്നെ ഒര്കാതിരുന്നതെന്താ? പറയട്ടെ.
നിന്നെ ഇപ്പോഴും ഓര്‍ക്കുന്നു എന്ന് പരാതി.
-ആരുടെ പരാതി.
അറിയില്ല.
-ഇതെന്തു കഷ്ടമാ. എനിക്ക് ഒന്നും കേള്‍ക്കണ്ട പോ.
നീ കേള്‍ക്കണം. എന്നെ നീ എന്താ മനസിലാക്കാത്തത്. ഞാന്‍ പറയുന്നത് കേള്ക്കു പ്ലീസ്.
-പറ.
എനിക്ക് നിന്നെ ഓര്‍ക്കാന്‍ തോന്നിയില്ല.
-പറ.
ഞാന്‍ നിന്നെ മറക്കാന്‍ ശ്രമിച്ചു. അല്ല, ഓര്‍ക്കാതിരിക്കാന്‍ ശ്രമിച്ചു.
-ഉം.
എനിക്ക് ഒരുപാട് വിഷമം തോന്നി.
-എനിക്ക് കുറച്ചു തിരക്കുണ്ട്.
പ്ലീസ് എന്നെ മനസിലാക്കാന്‍ ശ്രമിക്കു.
-ഞാന്‍ എന്താ പറയേണ്ടത്.
എനിക്കറിയില്ല. ഐ മിസ്സ് യു.
എനിക്ക് നിന്നെ കാണണം. ഐ മിസ്സ് യു.
-എന്താ എന്നെ ഓര്‍ക്കാതിരുന്നത്?
ഞാന്‍ അങ്ങനെയല്ല പറഞ്ഞത്.
-ഇതെന്തു കഷ്ടമാ. പിന്നെ ഞാനാണോ പറഞ്ഞത്.
പ്ലീസ്, എന്തിനു എന്നെ ഇങ്ങനെ വേദനിപ്പിക്കുന്നു. ഞാന്‍ പറയുന്നത് എന്താ മനസിലാക്കാത്തത്.
ഇതൊരു കളിയായിരുന്നു. ഞാന്‍ നിന്നെ കളിപ്പിച്ച കളി. പക്ഷേ, ഇത് കളിയല്ല. ഇത് കലയാണ്.
കൊള്ളാം പരിഭവങ്ങൾ പരാതികൾ
മറുപടിഇല്ലാതാക്കൂ